വ്യാഴാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ചെൽസി ടോട്ടൻഹാം ഹോട്സ്പറിനെതിരെ നിർണായകമായ 1-0ന്റെ വിജയം നേടി. എൻസോ ഫെർണാണ്ടസിന്റെ രണ്ടാം പകുതിയിലെ ഹെഡർ ഗോളിലൂടെ ആണ് ചെൽസി വിജയം ഉറപ്പിച്ചത്. ഈ ജയം അവരെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർത്തി.

50-ാം മിനിറ്റിൽ ഫെർണാണ്ടസ് കോൾ പാമറിന്റെ പിൻപോയിന്റ് ക്രോസ് വലയിൽ എത്തിക്കുക ആയിരുന്നു. മോയ്‌സസ് കൈസെഡോയിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി എങ്കിലും, VAR ആ ഗോൾ നിഷേധിച്ചു.
ഈ വിജയത്തോടെ ചെൽസി മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയിന്റ് മുന്നിലും ന്യൂകാസിലിനേക്കാൾ രണ്ട് പോയിന്റ് മുന്നിലുമാണ് ഉള്ളത്. അതേസമയം, സ്പർസ് പതിനാലാം സ്ഥാനത്ത് തുടരുന്നു,