യൂറോപ്പാ കോൺഫറൻസ് ലീഗ് കിരീടം ചെൽസി സ്വന്തമാക്കി

Newsroom

Picsart 25 05 29 02 20 52 111


യുവേഫാ യൂറോപ്പാ കോൺഫറൻസ് ലീഗ് ഫൈനലിൽ റയൽ ബെറ്റിസിനെ 4-1 ന് തകർത്ത് ചെൽസി കിരീടം ചൂടി. ആദ്യ പകുതിയിൽ പിന്നിലായ ശേഷം രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നാണ് ചെൽസി വിജയം സ്വന്തമാക്കിയത്.

1000190748


മത്സരത്തിൻ്റെ ഒമ്പതാം മിനിറ്റിൽ ഇസ്കോയുടെ അസിസ്റ്റിൽ അബ്ദെ എസ്സാൽസൗലിയിലൂടെ റയൽ ബെറ്റിസാണ് ആദ്യം ലീഡ് നേടിയത്. മികച്ച പ്രതിരോധവും വേഗത്തിലുള്ള പ്രത്യാക്രമണങ്ങളുമായി സ്പാനിഷ് ടീം ആദ്യ പകുതിയിൽ ലീഡ് നിലനിർത്തി ചെൽസിയെ നിരാശപ്പെടുത്തി.
എന്നാൽ ഇടവേളയ്ക്ക് ശേഷം എൻസോ മരെസ്കയുടെ ടീം മികച്ച രീതിയിൽ തിരിച്ചുവന്നു.

65-ാം മിനിറ്റിൽ കോൾ പാമറുടെ അസിസ്റ്റിൽ എൻസോ ഫെർണാണ്ടസ് ഒരു മികച്ച ഫിനിഷിലൂടെ സമനില ഗോൾ നേടി. അഞ്ച് മിനിറ്റിന് ശേഷം പാമർ വീണ്ടും നിർണായക പങ്കുവഹിച്ചു. 70-ാം മിനിറ്റിൽ നിക്കോളാസ് ജാക്സണിൻ്റെ വിജയ ഗോളിന് വഴിയൊരുക്കിയതും പാമറായിരുന്നു.
83-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ജാഡൻ സാഞ്ചോ മൂന്നാം ഗോൾ നേടിയതോടെ ചെൽസി വിജയം ഉറപ്പിച്ചു. ജാക്സണിന് പകരം ഇറങ്ങിയ കീർണൻ ഡ്യൂസ്‌ബറി-ഹാളിൻ്റെ മികച്ച പാസിൽ നിന്നായിരുന്നു സാഞ്ചോയുടെ ഗോൾ.

അവസാനം ഇഞ്ച്വറി ടൈമിൽ കഒസേദോയുടെ ഗംഭീര സ്ട്രൈക്ക് കൂടെ ഗോൾ നേടിയതോടെ ചെൽസി കിരീടം ഉറപ്പിച്ചു.