യൂറോപ്പ കോൺഫറൻസ് ലീഗ്, തകർപ്പൻ വിജയവുമായി ചെൽസി

Newsroom

Picsart 24 12 12 23 18 55 800
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ കോൺഫറൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ അസ്താനയെ 3-1ന് തകർത്ത് ചെൽസി തങ്ങളുടെ പെർഫെക്റ്റ് കുതിപ്പ് തുടർന്നു. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ബ്ലൂസ് നിയന്ത്രണം ഏറ്റെടുത്തു, 14-ാം മിനിറ്റിൽ യുവതാരം മാർക്ക് ഗ്യുയി അവർക്ക് ആയി ഗോൾ കണ്ടെത്തി.

1000754828

നാല് മിനിറ്റുകൾക്ക് ശേഷം, അസ്താനയുടെ ആർടെം മറോച്ച്കിന്റെ സെൽഫ് ഗോളിൽ ചെൽസി ലീഡ് ഇരട്ടിയാക്കി.

39-ാം മിനിറ്റിൽ റാഫേൽ വീഗ ചെൽസിയുടെ മൂന്നാം ഗോൾ ചേർത്തു. ഹാഫ് ടൈമിന് തൊട്ടുമുമ്പ് മാരിൻ ടോമാസോവിലൂടെ ആതിഥേയർ ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോളായി മാത്രം മാറി. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ചെൽസി ഈ വിജയം സ്വന്തമാക്കിയത്.

അഞ്ചിൽ അഞ്ച് വിജയങ്ങളോടെ, ചെൽസി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.