ഗാർനാച്ചോയെ സ്വന്തമാക്കാൻ ചെൽസിയും രംഗത്ത്. ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആദ്യ ബിഡുമായി സമീപിക്കാൻ ഒരുങ്ങുകയാണ് എന്നാണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. ഗർനാചോയ്ക്ക് ആയുള്ള നാപോളിയുടെ 50 മില്യൺ യൂറോയുടെ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ നിരസിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് 70 മില്യണാണ് താരത്തിനായി ആവശ്യപ്പെടുന്നത്.

ഗാർനാച്ചോയെ സ്വന്തമാക്കാനുള്ള നാപോളിയുടെ ശ്രമവും തുടരും. അവർ പുതിയ ബിഡ് ഉടം സമർപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഗാർനാച്ചോ ഇറ്റലിയെക്കാൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടരാൻ ആണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഗർനാചോ ചെൽസിയിൽ പോകാൻ ആണ് താല്പര്യപ്പെടുന്നത്.