കസാക്കിസ്ഥാൻ വണ്ടർകിഡ് ദസ്താൻ സത്പയേവിനെ ചെൽസി സ്വന്തമാക്കുന്നു

Newsroom

Picsart 25 01 24 12 04 53 036

കസാക്കിസ്ഥാൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ എഫ്‌സി കൈരാത് അൽമാറ്റിയുടെ പ്രതിഭയായ 16 വയസ്സുകാരനായ ദസ്താൻ സത്പയേവിന്റെ ചെൽസി സ്വന്തമാക്കുന്നു. യുവേഫ യൂത്ത് ലീഗിലും കസാക്കിസ്ഥാന്റെ യൂത്ത് ഫുട്ബോളിലും മികച്ച പ്രകടനം കാഴ്ചവെച്ച അറ്റാക്കർ സത്പേവ് ചെൽസിയിലേക്ക് വരാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്.

1000804359

18 വയസ്സിന് താഴെയുള്ള കളിക്കാരെ അന്താരാഷ്ട്ര തലത്തിൽ ട്രാൻസ്ഫർ ചെയ്യുന്നത് ഫിഫയുടെ നിയന്ത്രണങ്ങൾ തടയുന്നതിനാൽ, 2026 ഓഗസ്റ്റിൽ സത്പേവിന് 18 വയസ്സ് തികയുന്നതുവരെ ചെൽസിയിൽ ഔദ്യോഗികമായി ചേരാനാവില്ല. അതു കഴിഞ്ഞാകും നീക്കം. ആഡ്-ഓണുകളും ബോണസുകളും ഉൾപ്പെടെ 4 മില്യൺ യൂറോ വിലമതിക്കുന്ന കരാർ ഇരു ക്ലബുകളും അംഗീകരിച്ചു. ഇത് കസാക്കിസ്ഥാൻ പ്രീമിയർ ലീഗിൽ ഒരു റെക്കോർഡ് ട്രാൻസ്ഫർ തുകയാണ്‌.