സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സതാംപ്റ്റണെ 4-0 ന് പരാജയപ്പെടുത്തി ചെൽസി വിജയ വഴിയിൽ തിരികെയെത്തി. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് ചെൽസി വിജയ വഴിയിൽ എത്തുന്നത്. ക്രിസ്റ്റഫർ എൻകുങ്കുവിന്റെയും പെഡ്രോ നെറ്റോയുടെയും മികച്ച പ്രകടനമാണ് ചെൽസിയെ വിജയത്തിലേക്ക് നയിച്ചത്.

24-ാം മിനിറ്റിൽ ധീരമായ ഒരു ഹെഡറിലൂടെ എൻകുങ്കു സ്കോറിംഗ് ആരംഭിച്ചു, സീസണിലെ അദ്ദേഹത്തിന്റെ 14-ാം ഗോൾ ആയിരുന്നു ഇത്. 36-ാം മിനിറ്റിൽ നെറ്റോ ലീഡ് ഇരട്ടിയാക്കി, ലെവി കോൾവിലിന്റെ ശക്തമായ ഹെഡർ സ്കീർ 3-0 എന്നാക്കി. 78-ാം മിനിറ്റിൽ നേടിയ മികച്ച ഗോളിലൂടെ മാർക്ക് കുക്കുറെയ ചെൽസിയുടെ വിജയം ഉറപ്പിച്ചു.
ഈ വിജയം ചെൽസിയെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർത്തി. അവരുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾ സജീവമാക്കി.