അന്റോണിയോ ഗ്രീസ്മെന്റെയും ഡിയോങ്ങിന്റെയും ബാഴ്സലോണ അരങ്ങേറ്റം പാളി. ഇന്ന് ജപ്പാനിൽ നടന്ന പ്രീസീസൺ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി ബാഴ്സലോണയെ തോൽപ്പിച്ചത്. ചെൽസിയുടെ പരിശീലകനായി ചുമതലയേറ്റ ലമ്പാർഡിന്റെ ആദ്യ വലിയ റിസൾട്ടാണ് ഇത്.
ഗ്രീസ്മൻ, ഡെമ്പലെ, ടെർ സ്റ്റേഗൻ, പികെ, ബുസ്കെറ്റ്സ് എന്നിവർ ഒക്കെ ഇന്ന് ബാഴ്സലോണയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ചെൽസി നിരയിൽ പുതിയ സൈനിംഗ് പുലിസിച് ഉണ്ടായിരുന്നു. കളിയുടെ 34ആം മിനുട്ടിൽ ടാമി അബ്രഹാമിലൂടെ ആണ് ചെൽസി ആദ്യം മുന്നിൽ എത്തിയത്.
രണ്ടാം പകുതിയിൽ റാകിറ്റിച്, ഡി യോങ്, മാൽകോം എന്നിവർ ഒക്കെ ഇറങ്ങി എങ്കിലും ബാഴ്സലോണക്ക് കളിയിലേക്ക് തിരികെ വരാൻ ആയില്ല. രണ്ടാം പകുതിയിൽ 81ആം മിനുട്ടിൽ ബാർക്ലിയിലൂടെ ആയിരുന്നു ചെൽസിയുടെ രണ്ടാം ഗോൾ. റാകിറ്റിച് 91ആം മിനുട്ടിൽ ബാഴ്സലോണക്കായി ഗോൾ നേടി എങ്കിലും ഒരു തിരിച്ചുവരവിനുള്ള സമയം ബാക്കി ഉണ്ടായിരുന്നില്ല.
ഇനിയേസ്റ്റയുടെ ക്ലബായ വിസെൽ കോബയുമായിട്ടാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.