ലെസ്റ്റർ സിറ്റിയെ 1-0 ന് പരാജയപ്പെടുത്തിയതോടെ ചെൽസി പ്രീമിയർ ലീഗിലെ ആദ്യ നാലിലേക്ക് എത്തി. ആധിപത്യം പുലർത്തിയെങ്കിലും, 60-ാം മിനിറ്റ് ആകേണ്ടി വന്നു ചെൽസിക്ക് ഇന്ന് ഒരു ഗോൾ നേടാൻ. മാർക്ക് കുക്കുറെയെ ഒരു ലോ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു.

നേരത്തെ, കോൾ പാമർ ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയത് ചെൽസിക്ക് നിരാശ ആയി. അദ്ദേഹം ഇതാദ്യമായാണ് പ്രീമിയർ ലീഗിൽ സ്പോട്ട്-കിക്ക് നഷ്ടപ്പെടുത്തുന്നത്.
വിജയത്തോടെ, ചെൽസി 49 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു. അവർ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നു. അതേസമയം, ലെസ്റ്റർ പ്രതിസന്ധിയിലാണ്, 17 പോയിന്റുകൾ മാത്രമുള്ള അവർ 19ആം സ്ഥാനത്താണ്.