ലംപാർഡിനെ വീഴ്ത്തി വില്ല പ്രീമിയർ ലീഗിൽ തിരിച്ചെത്തി

- Advertisement -

ഫ്രാങ്ക് ലംപാർഡിന്റെ പ്രതീക്ഷകളെ തകർത്ത് ആസ്റ്റൺ വില്ല പ്ലേ ഓഫ് ഫൈനലിൽ ജയിച്ചു കയറി. 2-1 ന് ജയിച്ചാണ് വില്ല പ്രീമിയർ ലീഗിൽ തിരിച്ചെത്തിയത്. വില്ല സഹ പരിശീലകനായി ജോണ് ടെറി ഫ്രാങ്ക് ലംപാർഡിന് മുന്നേ പ്രീമിയർ ലീഗിൽ തിരിച്ചെത്തി എന്ന പ്രത്യേകതയും ഇന്നത്തെ ഫൈനലിന് ഉണ്ടായിരുന്നു.

ആവേശം കുറഞ്ഞ ആദ്യ പകുതിയുടെ അവസാനമാണ് വില്ല ലീഡ് നേടിയത്. മികച്ച കൗണ്ടർ അറ്റാക്കിന് ഒടുവിൽ ലോണിൽ എത്തിയ താരം അൻവർ എൽ ഗാസിയാണ് വില്ലക്ക് ലീഡ് സമ്മാനിച്ചത്. 41 ആം മിനുട്ടിൽ പിറന്ന ഈ ഗോളിന് വില്ല ആദ്യ പകുതിയിൽ ലീഡ് ചെയ്യുകയും ചെയ്തു.

രണ്ടാം പകുതിയിൽ ഡർബി സമനില ഗോളിനായി ശ്രമം തുടങ്ങിയതോടെ മത്സരം ആവേശകരമായി. പക്ഷെ വില്ലയാണ് വീണ്ടും ലീഡ് നേടിയത്. ഇത്തവണ ഡർബി ഗോളിയുടെ പിഴവ് മുതലാക്കി ജോണ് മക്കിൻ ആണ് വില്ലയുടെ ഗോൾ നേടിയത്. പിന്നീട് 81 ആം മിനുട്ടിൽ മാർട്ടിൻ വേഗൻ ഡർബിക്കായി ഒരു ഗോൾ മടക്കിയെങ്കിലും പിന്നീടുള്ള സമയം വില്ല നന്നായി പ്രതിരോധിച്ചതോടെ പ്രീമിയർ ലീഗിലേക്കുള്ള മടക്കം അവർ ഉറപ്പിച്ചു.

Advertisement