അയർലണ്ട് പരിശീലകനായിരുന്ന മാർട്ടിൻ ഒ നീലിനെ നോട്ടിങ്ങ്ഹാം ഫോറസ്റ്റ് പുതിയ പരിശീലകനായി നിയമിച്ചു. അയർലണ്ടിന്റെ പരിശീലക സ്ഥാനത്ത് ആയിരുന്നു അവസാന നാലു വർഷമായി ഒ നീൽ. നാഷൺസ് ലീഗിലെ ഉൾപ്പടെ സമീപ കാലത്തെ മോശം പ്രകടനം കാരണമാണ് ഒ നീലിനെ അയർലണ്ട് പുറത്താക്കിയിരുന്നത്. നോട്ടിംഗ്ഹാം ഫോറസ്റ്റ് ക്ലബിന്റെ ഇതിഹാസ താരം കൂടിയായിരുന്നു ഒ നീൽ.
കളിക്കാരനായിരുന്ന കാലത്ത് ഫോറസ്റ്റിനൊപ്പം രണ്ട് യൂറോപ്യൻ കിരീടങ്ങൾ ഒ നീൽ വിജയിച്ചിട്ടുണ്ട്. ഫോറസ്റ്റിന്റെ മുൻ പരിശീലകനായിരുന്ന കറോങ്ക കഴിഞ്ഞ ആഴ്ച ക്ലബ് വിട്ടിരുന്നു. ചാമ്പ്യൻഷിപ്പിലെ തുടർ സമനിലകൾ ആണ് കറോങ്ക ക്ലബ് വിടാനുള്ള കാരണം. പുതിയ പരിശീലകന്റെ കീഴിൽ ഫോമിലേക്ക് തിരിച്ചുവരാനും പ്ലെ ഓഫ് പ്രതീക്ഷയിൽ എത്താനും കഴിയും എന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.
മുമ്പ് ആസ്റ്റൺ വില്ല, ലെസ്റ്റർ സിറ്റി തുടങ്ങിയ ടീമുകളെയും ഓ നീൽ പരിശീലിപ്പിച്ചിട്ടുണ്ട്.