മിക്കേൽ ഇംഗ്ലണ്ടിൽ മടങ്ങിയെത്തി, ഇത്തവണ ചാമ്പ്യൻഷിപ്പിലേക്ക്

- Advertisement -

മുൻ ചെൽസി മധ്യനിര താരം ജോൺ ഒബി മിക്കേൽ ഇംഗ്ലീഷ് ഫുട്‌ബോളിൽ മടങ്ങിയെത്തി. ചാമ്പ്യൻഷിപ്പ് ക്ലബ്ബ് മിഡിൽസ്ബറോയുമായി താരം കരാറിലെത്തി. ചൈനീസ് ക്ലബ്ബ് ടിയാഞ്ചിൻ ടെടയുമായി ഉള്ള കരാർ നേരത്തെ റദ്ദാക്കിയിരുന്ന താരം ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് ബോറോയുമായി കരാറിൽ എത്തിയത്.

ഇംഗ്ലണ്ടിൽ 11 വർഷം ചെൽസിക്ക് വേണ്ടി കളിച്ച താരമാണ്‌ മിക്കേൽ. അവർക്കൊപ്പം 3 ലീഗ് കിരീടവും, ചാമ്പ്യൻസ് ലീഗും, എഫ് എ കപ്പും, ലീഗ് കപ്പ്, യൂറോപ്പ ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. നൈജീരിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനാണ് 31 വയസുകാരനായ മിക്കേൽ.

Advertisement