ഐവറി കോസ്റ്റിന്റെ മുൻ ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, സെൽറ്റിക് പ്രതിരോധതാരം കൊലോ ടൂറെ ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ് വിഗാൻ അത്ലറ്റിക്കിന്റെ പരിശീലകൻ ആയി സ്ഥാനം ഏറ്റെടുത്തു. ഈ മാസം തുടക്കത്തിൽ പുറത്താക്കപ്പെട്ട ലീം റിച്ചാർഡ്സണിനു പകരക്കാരനായി ആണ് ടൂറെ അവരുടെ പരിശീലകൻ ആയി സ്ഥാനം ഏറ്റെടുത്തത്. മൂന്നര വർഷത്തേക്ക് ആണ് ടൂറെ കരാറിൽ ഒപ്പിട്ടത്.
ആഴ്‌സണൽ ‘ഇൻവിൻസിബിൾ’ ടീമിന്റെ ഭാഗം ആയിരുന്ന ടൂറെ വിരമിച്ച ശേഷം ബ്രണ്ടൻ റോജേഴ്സിന് കീഴിൽ സെൽറ്റിക്, ലെസ്റ്റർ സിറ്റി സഹപരിശീലകൻ ആയും പ്രവർത്തിച്ചിരുന്നു. നിലവിൽ ചാമ്പ്യൻഷിപ്പിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വിഗാൻ 22 മത്തെ സ്ഥാനത്ത് ആണ്. ഡിസംബർ 10 നു മിൽവാലിന് എതിരായ മത്സരം ആണ് 41 കാരനായ ടൂറെയുടെ ആദ്യ ലീഗ് മത്സരം. ഇംഗ്ലീഷ് ഫുട്‌ബോളിലെ ആദ്യ ആഫ്രിക്കൻ പരിശീലകൻ ആണ് ടൂറെ!