ബോൾട്ടൺ കഷ്ടകാലം തുടരുന്നു, ചാമ്പ്യൻഷിപ്പിൽ നിന്ന് റിലഗേറ്റ് ചെയ്യപ്പെട്ടു

- Advertisement -

ഇംഗ്ലീഷ് ചാമ്പ്യൻസ്ഷിപ്പ് ക്ലബായ ബോൾട്ടൺ വാണ്ടറേഴ്സ് ഇനി ചാമ്പ്യൻഷിപ്പിലും ഇല്ല. ഇന്ന് ആസ്റ്റൺ വില്ലയോട് പരാജയപ്പെട്ടതോടെ ബോൾട്ടൺ റിലഗേറ്റ് ചെയ്യപ്പെടും എന്ന് ഉറപ്പായി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബോൾട്ടന്റെ തോൽവി. റിലഗേഷൻ ഒഴിവാകാൻ 21ആം സ്ഥാനത്ത് എങ്കിലും ബോൾട്ടണ് എത്തേണ്ടതുണ്ടായിരുന്നു. എന്നാൽ 21ആം സ്ഥാനത്തുള്ള മില്വാലിനെക്കാൾ 11 പോയന്റ് പിറകിലാണ് ബോൾട്ടൺ ഇപ്പോൾ ഉള്ളത്. ഇനി ലീഗിൽ ആകെ മൂന്ന് മത്സരങ്ങളെ ബാക്കി ഉള്ളൂ എന്നതിനാലാണ് ഈ പരാജയം ബോൾട്ടന്റെ റിലഗേഷൻ ഉറപ്പാക്കിയത്.

ഇനി ലീഗ് വണ്ണിലാകും ബോൾട്ടൺ കളിക്കുക. അവസാന കുറച്ചു കാലങ്ങളായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബോൾട്ടൺ ഉണ്ടായിരുന്നത്. ഇതാണ് ക്ലബിന്റെ ഫോമിനെ ബാധിച്ചത്. താരങ്ങൾക്കും സ്റ്റാഫുകൾക്കും ശമ്പളം വരെ നൽകാൻ ബോൾട്ടണ് ആയിരുന്നില്ല. അടുത്തിടെ 48 മണിക്കൂറോളം ബോൾട്ടൺ താരങ്ങൾ ശമ്പളത്തിനായി സമരം വരെ നടത്തിയിരുന്നു. അതു മാത്രമല്ല ക്ലബിന്റെ സ്റ്റേഡിയവും അടച്ചു പൂട്ടുന്ന അവസ്ഥയിലാണ്. ക്ലബിന്റെ ഇപ്പോഴത്തെ ഉടമ സ്റ്റേഡിയം പണയത്തിൽ വെച്ച് ലോൺ എടുത്തതായിരുന്നു സ്റ്റേഡിയത്തിലെ പ്രതിസന്ധിയുടെ കാരണം.

അവസാന ഏഴു മത്സരങ്ങളിൽ അഞ്ചും തോറ്റ ബോൾട്ടൺ ക്ലബ് പുതിയ ഉടമ ഏറ്റെടുക്കാൻ പോകവെയാൺ റിലഗേഷൻ ഉറപ്പായത്. പുതിയ ഉടമയെങ്കിലും ക്ലബിനെ രക്ഷിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

Advertisement