ഇന്ന് ഇംഗ്ലണ്ടിൽ സുപ്രധാന പോരാട്ടമാണ്. ചാമ്പ്യൻഷിപ്പിലെ പ്ലേ ഓഫ് ഫൈനലിൽ രണ്ട് ലണ്ടൺ ക്ലബുകൾ നേർക്കുനേർ വരുഞ്ഞ്. ഫുൾഹാമും ബെന്റ്ഫോർഡും. ഇന്ന് വെംബ്ലിയിൽ നടക്കുന്ന പോരാട്ടം ആര് വിജയിക്കുന്നോ അവർക്ക് അടുത്ത മാസം മുതൽ പ്രീമിയർ ലീഗ് കളിക്കാം. ലീഗ് ഘട്ടത്തിൽ ഒരേ പോയിന്റിൽ സീസൺ അവസാനിപ്പിച്ച ടീമുകളാണ് ഫുൾഹാമും ബെന്റ്ഫോർഡും. ചാമ്പ്യൻഷിപ്പിലെ തന്നെ ഏറ്റവും സമ്പന്ന സ്ക്വാഡാണ് ഫുൾഹാമിന്റേത്. കഴിഞ്ഞ സീസണിൽ മാത്രമായിരുന്നു ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയത്.
എന്നാൽ ബെന്റ്ഫോർഡിന് ഇതൊരു സ്വപ്ന പോരാട്ടമാണ്. 1947ലാണ് അവസാനമായി ബെന്റ്ഫോർഡ് പ്രീമിയർ ലീഗിൽ കളിച്ചത്. ഇപ്പോഴും വൻ താരങ്ങളെ ഒന്നും വാങ്ങി ഒരുക്കിയ സ്ക്വാഡല്ല ബെന്റ് ഫോർഡിനുള്ളത്. ലീഗിലെ തന്നെ ഏറ്റവും കുറവ് പൈസ മുടക്കിയ ടീമിൽ ഒന്നാണ് ബെന്റ്ഫോർഡ്. പ്ലേ ഒഫ് സെമിയിൽ ബെന്റ്ഫോർഡ് സ്വാൻസി സിറ്റിയെയും, ഫുൾഹാം കാർഡിഫിനെയുമാണ് പരാജയപ്പെടുത്തിയിരുന്നത്.
സീസണിൽ ഇതിനു മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഫുൾഹാമിനെ ബെന്റ്ഫോർഡ് വീഴ്ത്തിയിരുന്നു.
എന്നാൽ കണക്കുകൾ ഒന്നും കൊണ്ട് വെംബ്ലിയിൽ കാര്യമില്ല. ഇന്ന് രാത്രി 12.15നാണ് മത്സരം നടക്കുന്നത്.