ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഇന്നലെ ഇംഗ്ലണ്ടിനെതിരെ എട്ട് റൺസിൻ്റെ ആവേശകരമായ വിജയത്തോടെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാൻ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി.

ഈ തോൽവിയോടെ ഇംഗ്ലണ്ട് ടൂർണമെൻ്റിൽ നിന്ന് പുറത്തായി, അഫ്ഗാനിസ്ഥാൻ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും 0.160 നെറ്റ് റൺ റേറ്റുമായി ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് നിലവിൽ മൂന്ന് പോയിൻ്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നത്.
ഫെബ്രുവരി 28-ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗ്രൂപ്പ്-സ്റ്റേജ് മത്സരം ആകും അഫ്ഗാനിസ്ഥാൻ്റെ വിധി നിർണ്ണയിക്കുന്നത്. ഈ മത്സരം വിജയിച്ചാൽ തുടർച്ചയായ രണ്ടാം ഐസിസി ഇവൻ്റിലും അഫ്ഗാൻ സെമിഫൈനലിൽ ഉറപ്പിക്കും. ഓസ്‌ട്രേലിയ ജയിച്ചാൽ അവരാകും സെമിയിൽ എത്തുക.
ഓസ്‌ട്രേലിയ തോറ്റാൽ, അവരുടെ യോഗ്യത മാർച്ച് 1 ന് ഇംഗ്ലണ്ടിനെതിരായ ദക്ഷിണാഫ്രിക്കയുടെ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. അപ്പോൾ നെറ്റ് റൺ റേറ്റും ഒരു പ്രധാന ഘടകമാകും.