ഇരട്ട ഗോളുകളുമായി വെർണർ, ബെൻഫികയെ പരാജയപ്പെടുത്തി ലെപ്സിഗ്

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി ജർമ്മൻ ക്ലബ്ബായ ആർബി ലെപ്സിഗ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെൻഫികയെ ലെപ്സിഗ് പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി ടീമോ വെർണർ കളം നിറഞ്ഞ് കളിച്ചപ്പോൾ ജയം ജൂലിയൻ നാഗെൽസ്മാന്റെ ലെപ്സിഗിനായിരുന്നു.

ബെൻഫികയുടെ ആശ്വാസ ഗോൾ നേടിയത് ഹാരിസ് സെഫെറോവിചാണ്. ഈ സീസണിലെ 23 കാരനായ ജർമ്മൻ താരത്തിന്റെ എഴാം ഗോളാണ്. ഗ്രൂപ്പ് ജിയിലെ പോരാട്ടം ആവേശകരമായിരുന്നു. കളിയുടെ ഏഴാം മിനുട്ടിൽ തന്നെ വെർണർ ബെൻഫികയുടെ വലകുലുക്കിയെങ്കിലും ഓഫ്സൈടായിരുന്നു. പിന്നീട് ഗോൾ രഹിത സമനിലയിൽ ആദ്യ പകുതി പിരിഞ്ഞു. കളിയിലെ‌ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. പീറ്റർ ഗുലാസിയുടെ മികച്ച സേവുകളും ലെപ്സിഗിന് തുണയായി.

Advertisement