ബയേൺ മ്യൂണിക്കിന് പിഴയിട്ട് യുവേഫ

Jyotish

ബുണ്ടസ് ലീഗ് ചാമ്പ്യന്മാരയ ബയേൺ മ്യൂണിക്കിന് പിഴ. ചാമ്പ്യൻസ് ലീഗിൽ ആംസ്റ്റർഡാമിൽ വെച്ച് അയാക്സിനെതിരായി നടന്ന മത്സരത്തിൽ ഫയർഫോക്സ് ഉപയോഗിച്ചതിനാണ് പിഴ. എണ്ണായിരം യൂറോ ആണ് യുവേഫ പിഴയായി വിധിച്ചത്.

ബയേണിന്റെ സൂപ്പർ താരം തോമസ് മുള്ളർക്ക് രണ്ട് മത്സരത്തിലെ വിലക്ക് യുവേഫ പ്രഖ്യാപിച്ചിരുന്നു. അയാക്സ് താരത്തിനെതിരായ കുപ്രസിദ്ധമായ കുങ്ഫു കിക്കായിരുന്നു കാരണം. ലിവർപൂളിനെതിരായ രണ്ട് നോക്കൗട്ട് മത്സരങ്ങളും മുള്ളർക്ക് നഷ്ടപ്പെടും.