ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബൊറുസിയ ഡോർട്ട്മുണ്ട് പ്രീ ക്വാർട്ടറിൽ. സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബൊറുസിയ ഡോർട്ട്മുണ്ട് ജയം നേടിയത്. മികച്ചൊരു തിരിച്ച് വരവ് നടത്തിയാണ് ബൊറുസിയ ഡോർട്ട്മുണ്ട് സെനിറ്റിനെ പരാജയപ്പെടുത്തിയത്.
സെനിറ്റിന് വേണ്ടി ദ്രിയുസി ഗോളടിച്ചപ്പോൾ പിസെകും ആക്സൽ വിറ്റ്സലുമാണ് ഡോർട്ട്മുണ്ടിന്റെ ഗോളുകളടിച്ചത്. ഹാളണ്ട്, മുയ്നീർ,അകാഞ്ചി എന്നിവരില്ലാതെയാണ് ഡോർട്ട്മുണ്ട് ഇറങ്ങിയത്. പതിനാറാം മിനുട്ടിലെ സെബാസ്റ്റ്യൻ ദ്രിയുസിയുടെ ഗോളിൽ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് ലീഡ് നേടി. രണ്ടാം പകുതിയിൽ പത്ത് മിനുട്ടിനിടെ രണ്ട് ഗോൾ തിരിച്ചടിച്ചാണ് ലൂസിയൻ ഫാവ്വ്രെയുടെ ബൊറുസിയ ഡോർട്ട്മുണ്ട് തിരികെയെത്തിയത്. യുസഫോ മൗകോകോ ചാമ്പ്യൻസ് ലീഗിലെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ന് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഗ്രൂപ്പ് എഫിൽ 13 പോയന്റുമായു ബൊറുസിയ ഡോർട്ട്മുണ്ട് ആണ് ഒന്നാമത്. പത്ത് പോയന്റുമായി ലാസിയോയും പ്രീക്വാർട്ടറിൽ കടന്നു.