ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ വിജയവുമായി ഷെറിഫ്

ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ വിജയവുമായി മോൾദോവ ക്ലബ് ആയ ഷെറിഫ്. മോൾഡോവ ചരിത്രത്തിൽ ആദ്യമായാണ് ഒരു ക്ലബ് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ ഏവരെയും ഞെട്ടിക്കാൻ ഷെറിഫിനായി. ശക്തറിനെ നേരിട്ട അരങ്ങേറ്റക്കാർ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. മത്സരത്തിന്റെ 16ആം മിനുട്ടിൽ അദമ ട്രയോരെ ആണ് ഷെറിഫിന് ലീഡ് നൽകിയത്. ക്രിസ്റ്റ്യാനോയുടെ ആയിരുന്നു അസിസ്റ്റ്.

രണ്ടാം പകുതിയിലും ഗോൾ ഒരുക്കാൻ ക്രിസ്റ്റ്യാനോക്ക് ആയി. 62ആം മിനുട്ടിൽ ക്രിസ്റ്റ്യാനോയുടെ പാസിൽ നിന്ന് യാൻസെൻ ഗോൾ നേടിയതോടെ ചരിത്രം കുറിച്ച് ജയം ഉറപ്പിക്കാൻ ഷെറിഫിനായി. വെറും 25% മാത്രം പൊസഷൻ വെച്ചായിരുന്നു ഹോം ടീമിന്റെ വിജയം. ഇന്റർ മിലാനും റയലുമാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകൾ.