യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ എ.സി മിലാൻ നാപോളിയെ തോൽപ്പിച്ചു. 1-0 എന്ന നേരിയ ജയം ആദ്യ മിലാൻ ഉറപ്പിച്ചത്. 40-ാം മിനിറ്റിൽ മധ്യനിര താരം ഇസ്മായേൽ ബെന്നസറാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. ഈ മാസം തുടക്കത്തിൽ ലീഗിലും നാപോളിയെ മിലാൻ തോല്‍പ്പിച്ചിരുന്നു. അന്ന് 4-0നായിരുന്നു വിജയം. നാപോളി ഈ സീസണിൽ ഗംഭീര ഫോമിൽ കളിച്ചു കൊണ്ടിരിക്കെ ആണ് മിലാൻ ഈ രണ്ടു വിജയങ്ങളും നേടിയത്.
ഇന്ന് 74-ാം മിനിറ്റിൽ അശ്രദ്ധമായ നാപ്പോളിയുടെ മധ്യനിര താരം ആന്ദ്രെ-ഫ്രാങ്ക് സാംബോ അംഗുയിസ ചുവപ്പ് കാർഡ് കൂടെ കണ്ടതോടെ നാപോളിയുടെ പോരാട്ടം അവസാനിച്ചു. ഇനി നേപ്പൾസിൽ വെച്ചുള്ള രണ്ടാം പാദത്തിൽ തിരിച്ചുവരാൻ ആകും എന്ന പ്രതീക്ഷയിലാകും നാപോളി.