ചാമ്പ്യൻസ് ലീഗിൽ ഇന്ന് ലിവർപൂളിന് ജർമ്മൻ അഗ്നിപരീക്ഷ

20210216 142707

ലിവർപൂൾ അവരുടെ മോശം കാലത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനിടയിൽ ആണ് ഒരു വലിയ ചാമ്പ്യൻസ് ലീഗ് മത്സരം അവരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇന്ന് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ജർമ്മൻ ക്ലബായ ലൈപ്സിഗിനെയാണ് ലിവർപൂൾ നേരിടുന്നത്. ഇരു ടീമുകളും ഇതാദ്യമായാണ് നേർക്കുനേർ വരുന്നത്. കൊറോണ പ്രോട്ടോക്കോൾ കാരണം ജർമ്മനിയിലേക്ക് ലിവർപൂളിന് യാത്രം ചെയ്യാൻ സാധിക്കാത്തതിനാൽ ബുഡാപെസ്റ്റിൽ വെച്ചാണ് മത്സരം നടക്കുന്നത്.

ലീഗിക് തുടർച്ചയായ മൂന്ന് പരാജയങ്ങൾ നേരിട്ട് വരുന്ന ലിവർപൂളിന് മുന്നിൽ ഒരുപാട് പ്രശ്നങ്ങൾ തന്നെ ഉണ്ട്. ഡിഫൻസാണ് പ്രധാന പ്രശ്നം. പരിക്ക് കാരണം ഫബീനോ ഇല്ലാത്തതിനാൽ ഇന്നും കബാകും ഹെൻഡേഴ്സണും ആകും ഡിഫൻസിൽ ഇറങ്ങുക. ലെസ്റ്ററിന് എതിരായ മത്സരത്തിൽ അരങ്ങേറിയ കബാകിന് അത്ര നല്ല മത്സരമായിരുന്നില്ല അത്. ഡിഫൻസിലെ പ്രശ്നങ്ങൾക്ക് ഒപ്പം അലിസന്റെ ഫോമും ലിവർപൂളിനെ അലട്ടുന്നുണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്. സോണി ലൈവിൽ തത്സമയം കാണാം.

Previous articleസന്നാഹ മത്സരങ്ങളില്‍ കളിക്കുന്നതിനെതിരെ ബംഗ്ലാദേശ് ടീം മാനേജ്മെന്റും കളിക്കാരും വിസമ്മതിച്ചിരുന്നുവെന്ന് വിവരം
Next articleസിഡ്നിയിലെ ഇന്നിംഗ്സ് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തി – അശ്വിന്‍