മൗറീന്യോയുടെ ടോട്ടൻഹാമിനെ നാണം കെടുത്തി ലെപ്സിഗ്, ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

- Advertisement -

ചാമ്പ്യൻസ് ലീഗിൽ നിന്ന് ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്‌സ്പർ പുറത്ത്. ആദ്യ പാദത്തിൽ 1-0 ത്തിന് തോൽവി വഴങ്ങിയ അവർ രണ്ടാം പാദത്തിൽ 3-0 ത്തിന്റെ കനത്ത തോൽവി ആണ് ജർമനിയിൽ ഏറ്റുവാങ്ങിയത്. മത്സരത്തിൽ സകല മേഖലയിലും ആധിപത്യം നേടിയ ലെപ്സിഗ് മാഴ്‌സൽ സാബിറ്റ്സറുടെ മികവിൽ ആണ് ജയം കണ്ടത്. ഇതോടെ വീണ്ടും ഒരു സീസണിൽ കൂടി ടോട്ടൻഹാം ഒരു കിരീടവും നേടില്ല എന്ന കാര്യം ഉറപ്പായി.

കളി തുടങ്ങി 10 മിനിറ്റിൽ തന്നെ വെർണറുറെ പാസിൽ നിന്ന് വലത് കാലൻ അടിയിലൂടെ സാബിറ്റ്സർ ആദ്യ ഗോൾ കണ്ടത്തി. 21 മിനിറ്റിൽ ആഞ്ചലീനയുടെ ക്രോസിൽ ഹെഡറിലൂടെ ഗോൾ കണ്ടത്തിയ സാബിറ്റ്സർ മത്സരം ജർമൻ ടീമിന് ഉറപ്പിച്ചു. 87 മിനിറ്റിൽ സാബിറ്റ്സറിന് പകരക്കാരൻ ആയി ഇറങ്ങിയ ഉടൻ തന്നെ മത്സരത്തിലെ മൂന്നാം ഗോൾ കണ്ടത്തിയ എമിൽ ഫോസ്ബർഗ് ലെപ്സിഗ് ജയം പൂർത്തിയാക്കി. പരിക്കുകളും മോശം പ്രകടനങ്ങളും ഉലക്കുന്ന ടോട്ടൻഹാമിനു ഈ പരാജയം വലിയ ആഘാതം ആണ്. എന്നാൽ മത്സരത്തിനിടയിൽ ലെപ്സിഗ് പ്രതിരോധതാരം നോർഡി മുകിയേല നാവ് വിഴുങ്ങിയത് ആശങ്ക സൃഷ്ടിച്ചു. എന്നാൽ താരം പിന്നീട് സുഖം പ്രാപിച്ചു.

Advertisement