ചാമ്പ്യൻസ് ലീഗിൽ ജർമ്മൻ ടീമുകൾക്ക് ഇംഗ്ലീഷ് എതിരാളികൾ. ബുണ്ടസ് ലീഗചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് എതിരാളികൾ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ലിവർപൂൾ. നിലവിലെ ടേബിൾ ടോപ്പേഴ്‌സായ ഡോർട്ട്മുണ്ടിന് എതിരാളികൾ ടോട്ടൻഹാം ഹോട്ട് സ്പർസ് ആണ്. പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ.
പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ് ലിവർപൂൾ. അതെ സമയം ജർമ്മനിയിൽ മൂന്നാം സ്ഥാനത്താണ് ബയേൺ. ലിവർപൂൾ ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായാണ് അവസാന പതിനാറിൽ കടന്നത്. അതെ സമയം ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായി അപരാജിതരായിട്ടാണ് ബയേൺ മ്യൂണിക്ക് അവസാന പതിനാറിൽ എത്തിയത്. ലിവർപൂൾ പരിശീലകൻ ക്ളോപ്പിനു ബയേണിനെതിരെ താർക്കാണ് കണക്കുകൾ ഏറെയുണ്ട്. ശക്തമായ ആക്രമണ നിരയുമായി ഇറങ്ങുന്ന ലിവർപൂളിന് പിടിച്ച് കെട്ടാൻ ബയേണിന്റെ പ്രതിരോധത്തിനാകുമോ എന്നതാണ് സംശയം.
ജർമ്മനിയിൽ അപരാജിതരായി കുതിപ്പ് നടത്തുകയാണ് ബൊറൂസിയ ഡോർട്ട്മുണ്ട്. ദേർ ക്ലാസ്സിക്കറിൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്താനും ഡോർട്ട്മുണ്ടിന് സാധിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഡോർട്ട്മുണ്ടിനെ ജയം. ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് അവർ നോക്ക്ഔട്ടിലേക്ക് കടന്നത്. ഗ്രൂപ്പ് ബിയിൽ ബാഴ്‌സയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി സ്പർസും അവസാന പതിനാറിൽ എത്തി. നിലവിൽ പ്രീമിയർ ലീഗിൽ പോയന്റ് നിലയിൽ മൂന്നാം സ്ഥാനക്കാരാണ് ടോട്ടൻഹാം.
ഗ്രൂപ്പ് എഫിൽ ചാമ്പ്യന്മാരായാണ് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി നോക്ക്ഔട്ടിൽ എത്തുന്നത്. ചാമ്പ്യൻസ് ലീഗുയർത്താൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാർ. ഗലാറ്റസരയുടെ നഷ്ടമാണ് ഡൊമിനിക്ക് ട്രഡിസ്‌കോയുടെ ഷാൽകെ നോക്ക്ഔട്ടിൽ എത്തിയത്. പോർട്ടോയ്ക്ക് പിന്നിലായി ഷാൽകെ ചാമ്പ്യൻസ് ലീഗിൽ എത്തി. ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ പതിമൂന്നാം സ്ഥാനത്താണ് ഷാൽകെ. റിവിയർ ഡെർബി മൂന്നു വർഷത്തിന് ശേഷം ഡോർട്ട്മുണ്ടിന് സമ്മാനിച്ച ഷാൽകെയുടെ മേൽ കടുത്ത ആരാധകർക്ക് പോലും പ്രതീക്ഷ കാണില്ല.
പ്രീമിയർ ലീഗ് ടീമായ യുണൈറ്റഡിന് മാത്രമാണ് ജർമ്മൻ എതിരാളികൾ ഇല്ലാത്തത്. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയാണ് മൗറീഞ്ഞ്യോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരാളികൾ. ലിവർപൂളും നാപോളിയും ഉള്ള ഗ്രൂപ്പിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പി എസ് ജി എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്ര നല്ല സീസണല്ല ഇത്. എങ്കിലും മൗറീനോയുടെ ടീം കപ്പ് പോരാട്ടങ്ങളിൽ കീഴ്പ്പെടുത്താൻ വളരെ പ്രയാസമുള്ള ഒന്നായിരിക്കും. യുവന്റസ് ഈ സീസണിൽ ആകെ പരാജയം അറിഞ്ഞത് യുണൈറ്റഡിനെതിരെ ആയിരുന്നു.