“ചാമ്പ്യൻസ് ലീഗ് നേടാൻ ചെൽസി ആണ് ഇത്തവണ ഫേവറിറ്റുകൾ” – ഡെൽ പിയേറോ

നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി തന്നെയാണ് ഇത്തവണയും ടൂർണമെന്റിൽ ഫേവറിറ്റുകൾ എന്ന് യുവന്റസ് ഇതിഹാസ സ്ട്രൈക്കർ ഡെൽ പിയേറോ. അദ്ദേഹത്തിന്റെ മുൻ ടീമായ യുവന്റസിനൊപ്പം ആണ് ചെൽസി ഗ്രൂപ്പ് ഘട്ടത്തിൽ ഉള്ളത്.

“ചെൽസിക്ക് അസാധാരണമായ സ്ക്വാഡു ഉണ്ടായിരുന്നു, എന്നിട്ടും അവർ ടീമിനെ കൂടുതൽ ശക്തിപ്പെടുത്തി,” ഡെൽ പിയറോ പറഞ്ഞു. “ചെൽസി പാരീസ് സെന്റ് ജെർമെയ്‌നൊപ്പം സാധ്യതപട്ടികയിൽ ആദ്യ നിരയിലാണ്. മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും തൊട്ടുപിന്നിലുണ്ട്, തുടർന്ന് മറ്റ് ഇംഗ്ലീഷ്, സ്പാനിഷ് ടീമുകളും.” അദ്ദേഹം പറഞ്ഞു

“ഇപ്പോൾ, ഇറ്റലിക്കാർ പിന്നിലാണ്: എന്നാൽ സീസൺ തുടക്കത്തിലെ കാര്യം പോലെ അല്ല അന്തിമ ഫലം ഉണ്ടാവുക. ” താരം ഓർമ്മിപ്പിച്ചു.