കുങ്ഫു കിക്ക് വിനയായി, മുള്ളർക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക്

Jyotish

ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർക്ക് രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ വിലക്ക്. അയാക്സിനെതിരായ മത്സരത്തിലായിരുന്നു കുപ്രസിദ്ധമായ കുങ്ഫു കിക്ക് മുള്ളർ നടത്തിയത്. ഇതേ തുടർന്ന് ലിവർപൂളിനെതിരായ ഹോം മാച്ചിലും എവേ മാച്ചിലും മുള്ളർക്ക് കളിക്കാനവില്ല.

അയാക്സിനെതിരായ മത്സരത്തിന്റെ 67ആം മിനുട്ടിൽ ആയിരുന്നു ഉയർന്ന് ചാടി അയാക്സ് താരമായ തഗ്ലിയാഫികോയെ മുള്ളർ ചവിട്ടിയത്. മുള്ളറിന്റെ ഈ കുങ്ഫു കിക്കിന് ഉടൻ തന്നെ ചുവപ്പ് കാർഡ് കിട്ടിയിരുന്നു. തഗ്ലിയാഫികയോട് മുള്ളർ പിന്നീട് ക്ഷമാപണവും നടത്തിയിരുന്നു.