സ്പർസിൽ പരിക്ക് തുടരുന്നു, ബാഴ്സക്കെതിരെ സ്റ്റാർ ഡിഫൻഡർ കളിക്കില്ല

- Advertisement -

ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഒരുങ്ങുന്ന ടോട്ടൻഹാം ടീമിന് കനത്ത തിരിച്ചടി നൽകി പരിക്ക്. സ്റ്റാർ ഡിഫൻഡർ യാൻ വേർത്തൊഗൻ പരിക്ക് കാരണം കളിച്ചേക്കില്ല. ബാഴ്സക്കെതിരെയാണ് അവരുടെ മത്സരം എന്നത് കൊണ്ട് തന്നെ താരത്തിന്റെ അഭാവം അവർക്ക് വൻ നഷ്ട്ടമാകും എന്നുറപ്പാണ്.

ഹഡയ്സ്ഫീൽഡ്‌ ടൗണിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ താരം 45 മിനുട്ടുകൾക്ക് ശേഷം പിൻവാങ്ങി.

സ്പർസ് താരങ്ങളായ ഡലെ അലി, ഒറിയേ, മൂസ ഡെമ്പലെ, ഹ്യുഗോ ലോറിസ് എന്നിവർ നേരത്തെ തന്നെ പരിക്കേറ്റ് പുറത്തായിരുന്നു. ഇന്റർ മിലാനെതിരെ തോറ്റ് ചാമ്പ്യൻസ് ലീഗ് ക്യാമ്പയിൻ തുടങ്ങിയ സ്പർസിന് ബാഴ്സകെതിരായ മത്സരം നിർണായകമാണ്.

Advertisement