ചാമ്പ്യൻസ് ലീഗിലെ അശ്ലീലആംഗ്യം, മാപ്പ് പറഞ്ഞ് സിമിയോണി

- Advertisement -

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരായ മത്സരത്തിലെ അശ്ലീല ആംഗ്യത്തിന് മാപ്പ് പറഞ്ഞ് ഡിയാഗോ സിമിയോണി. യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ സിമിയോണിയുടെ സെലിബ്രെഷൻ ഏറെ വിമര്ശനങ്ങള് വിളിച്ച് വരുത്തിയിരുന്നു. യുവേഫ പിഴയടക്കാൻ സാധ്യതയുള്ളതാണ് സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

താൻ കാണിച്ച ആംഗ്യം യുവന്റസ് താരങ്ങൾക്കെതിരെയോ ആരാധകർക്കെതിരെയോ ആയിരുന്നില്ലെന്ന് പറഞ്ഞ സിമിയോണി ഇത് മുൻപ് താൻ ലാസിയോക്ക് വേണ്ടി കളിച്ചപ്പോളും ഇത്തരം ആഗ്യം കാണിച്ചിരുന്നതായി പറഞ്ഞു. റൊണാൾഡോയുടെ അത്ലറ്റികോ മാഡ്രിഡിനെതിരായ തനിക്ക് അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുണ്ട് എന്ന പരാമർശത്തെക്കുറിച്ചും സ്‌മിയോണി പ്രതികരിച്ചു. ഇതൊക്കെ ഫുട്ബോൾ ലോകത്ത് സഹജമെന്നാണ് സ്‌മിയോണിയുടെ വാദം.

Advertisement