ചാമ്പ്യൻസ് ലീഗ് ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് അറിയാം, ഡോർട്മുണ്ട് ഇന്ന് പി എസ് ജിക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ ഇന്ന് പി എസ് സി ഡോർട്മുണ്ടിനെ നേരിടും. പാരീസിൽ വച്ച് നടക്കുന്ന മത്സരത്തിൽ പി എസ് ജിക്ക് ഇന്ന് വിജയം നിർബന്ധമാണ്. ജർമനിയിൽ വച്ച് നടന്ന ആദ്യ പാദത്തിൽ ബൊറൂസിയ ഡോർട്മുണ്ട് എതിരില്ലാത്ത ഒരു ഗോളിന് പി എസ് ജിയെ പരാജയപ്പെടുത്തിയിരുന്നു.

ചാമ്പ്യൻസ് ലീഗ് 24 05 06 13 11 18 824

ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണക്കെതിരെ ആദ്യവപാദം പരാജയപ്പെട്ട ശേഷം തിരിച്ചടിച്ച് വിജയിച്ച് ആയിരുന്നു പി എസ് ജി സെമിയിൽ എത്തിയത്‌. അതേപോലെ ഒരു തിരിച്ചുവരവ് ആവർത്തിക്കാൻ കഴിയുമെന്നാണ് പി എസ് ജി പ്രതീക്ഷിക്കുന്നത്. പാരീസിൽ വന്ന് പി എസ് ജിയെ നേരിട്ടപ്പോൾ ഒരിക്കലും വിജയവുമായി മടങ്ങാൻ ഡോർട്മുണ്ടിനായിട്ടില്ല.

പരിക്കേറ്റ ലൂക്കാസ് ഹെർണാണ്ടസ് ഇന്ന് പി എസ് ജി ടീമിനൊപ്പം ഉണ്ടാവില്ല. ഹാളറും റേയ്സണും ഡോർട്മുണ്ടിനായി കളിക്കുന്നതും സംശയമാണ്. കരിം അദിമിയും പരിക്കിന്റെ പിടിയിലാണ്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തൽസമയം സോണി നെറ്റ്‌വർക്ക് കാണാനാകും.