സാഞ്ചോ സിറ്റിക്ക് എതിരായ രണ്ടാം പാദത്തിലും ഇല്ല

Newfile 7
Credit: Twitter

ഡോർട്മുണ്ട് താരം ജേഡൻ സാഞ്ചോ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെ രണ്ടാം പാദത്തിലും ഉണ്ടാകില്ല. തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള അവസരമാണ് സാഞ്ചോയ്ക്ക് നഷ്ടമായത്. ആദ്യ പാദത്തിലും പരിക്ക് കാരണം സാഞ്ചോ കളിച്ചിരുന്നില്ല. തുടയെല്ലിനേറ്റ പരിക്ക് കാരണം അവസാന ആഴ്ചകളിൽ ഡോർട്മുണ്ട് ടീമിനൊപ്പം ജേഡൻ സാഞ്ചോ ഉണ്ടായിരുന്നില്ല.

ഇപ്പോൾ പരിക്ക് മാറി പരിശീലനം ആരംഭിച്ചു എങ്കിലും ഇനിയും സമയം വേണ്ടി വരും സാഞ്ചോ തിരികെയെത്താൻ. 2017ൽ സിറ്റി വിട്ടായിരുന്നു സാഞ്ചോ ഡോർട്മുണ്ടിൽ എത്തിയത്. ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ 2-1ന്റെ പരാജയം ഏറ്റുവാങ്ങിയ ഡോർട്മുണ്ട് സിറ്റിയെ മറികടക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഉള്ളത്.

Previous articleതുടർച്ചയായ മൂന്നാം മാസവും ഐ സി സി പുരസ്കാരം ഇന്ത്യൻ താരത്തിന്
Next articleകെ പി എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഉജ്ജ്വല വിജയം