ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ന് വെറും ഒന്നര മിനുട്ട് മാത്രമേ സലായ്ക്ക് ഗോൾ നേടാൻ വേണ്ടി വന്നുള്ളൂ. കളിയുടെ ആദ്യ മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ടായിരുന്നു സലാ ലിവർപൂളിന് ലീഡ് നൽകിയത്. ഈ ഗോൾ ഒരു ഈജിപ്ഷ്യൻ തരം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടുന്ന ആദ്യ ഗോളായി മാറി.
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുന്ന അഞ്ചാമത്തെ ആഫ്രിക്കൻ താരമായും സലാ ഇതോടെ മാറി. 1987ൽ പോർട്ടോയ്ക്ക് വേണ്ടി റബാഹ് മഡ്ജർ, 2006ലും 2009ലും ബാഴ്സലോണക്ക് വേണ്ടി എറ്റു, 2012ൽ ചെൽസിക്ക് വേണ്ടി ദ്രോഗ്ബ, കഴിഞ്ഞ സീസണിൽ ലിവർപൂളിനായി മാനെ എന്നിവരാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടിയ മറ്റു ആഫ്രിക്കൻ താരങ്ങൾ.