ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു വിജയഗോളിനായി യുവന്റസ് ശ്രമിക്കുന്നതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സാരി സബ് ചെയ്തിരുന്നു. അത് ആരാധകരെ ഞെട്ടിച്ചിരുന്നു. റൊണാൾഡോ ആ സബ്സ്റ്റിട്യൂഷനിൽ നിരാശ പ്രകടിപ്പിച്ചു കൊണ്ടാണ് കളം വിട്ടതും. എന്നാൽ റൊണാൾഡോയെ സബ് ചെയ്യാനുള്ള കാരണം എന്താണെന്ന് സാരി വ്യക്തമാക്കി. റൊണാൾഡോ ചെറിയ പരിക്ക് കാരണം ബുദ്ധിമുട്ടുകയാണെന്നും അതായിരുന്നു സബ്സ്റ്റിട്യൂഷന്റെ കാരണം എന്നും സാരി പറഞ്ഞു.
അവസാന ആഴ്ചകളായി റൊണാൾഡോ പല പരിക്കുകളുടെയും പിടിയിലാണ്. റൊണാൾഡോയുടെ മുട്ടിനും വേദന അനുഭവപ്പെടുന്നുണ്ട് എന്ന് സാരി പറഞ്ഞു. ഇന്നലെ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ റൊണാൾഡോയ്ക്ക് ഈ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇനിയും കളിച്ചാൽ റൊണാൾഡോ വലിയ പരിക്കിലേക്ക് നീങ്ങും എന്ന് പേടിച്ചാണ് താൻ റൊണാൾഡോയെ സബ്ബ് ചെയ്തത് എന്നും സാരി പറഞ്ഞു.