ചാമ്പ്യൻസ് ലീഗിൽ ഇന്ന് വലിയ ഒരു പോരാട്ടം തന്നെയാണ് നടക്കുന്നത്. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ഇന്ന് ബാഴ്സലോണയെ നേരിടും. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല എന്നത് മത്സരത്തിന്റെ മാറ്റ് ഇത്തിരി കുറക്കും എങ്കിലും റൊണാൾഡോ ഇല്ലെങ്കിലും ഇത് ഒരു വലിയ ഫിക്സ്ചർ തന്നെയാണ്.
എൽ ക്ലാസികോയിലെ പരാജയ ഭാരവും പേറി വരുന്ന ബാഴ്സലോണക്ക് ഇന്ന് വിജയം അത്യാവശ്യമാണ്. ടീമിന്റെ പ്രകടനങ്ങൾ ഇതുവരെ തൃപ്തികരമല്ല എന്നതിനാൽ കോമാന്റെ മുകളിലുള്ള സമ്മർദ്ദം കുറയാൻ ഇൻ വിജയം നേടേണ്ടതുണ്ട്. ബാഴ്സലോണ സെന്റർ ബാക്ക് പികെ ഇന്ന് സസ്പെൻഷൻ ആയാതിനാൾ കളിക്കുന്നില്ല. പരിക്കേറ്റ കൗട്ടീനോയും ഇന്ന് ബാഴ്സലോണ നിരയിൽ ഇല്ല. പരിക്ക് പ്രശ്നമായ ടെർ സ്റ്റേഗൻ, ഉംറ്റിറ്റി എന്നിവരും ഇറ്റലിയിലേക്ക് യാത്ര ചെയ്തില്ല.
യുവന്റസിനും പരിക്ക് വലിയ പ്രശ്നമാണ്. സെന്റർ ബാക്കുകളായ കിയെല്ലിനി, ബൊണൂചി, ഡി ലിറ്റ് എന്നിവർ പരിക്കിന്റെ പിടിയിലാണ്. ഡെമിറാലിനൊപ്പം ആരെ ഇന്ന് സെന്റർ ബാക്കായി പിർലൊ ആരെ ഇറക്കും എന്ന് കണ്ടറിയണം. റൊണാൾഡോയുടെ അഭാവത്തിൽ മൊറാട്ട ആയിരിക്കും യുവന്റസ് അറ്റാക്ക് നയിക്കുക. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.