പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രാജ്യാന്തര മത്സരത്തിന് ഇടയിൽ ഏറ്റ പരിക്ക് പ്രശ്നമാണെന്ന് യുവന്റസ് പരിശീലകൻ അലെഗ്രി. നേരത്തെ ആശങ്ക വേണ്ടെന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നു എങ്കിലും കാര്യങ്ങൾ അത്ര സുഖകരമല്ല എന്ന് അലെഗ്രി പറഞ്ഞു. സെർബിയക്ക് എതിരായ മത്സരത്തിനിടെയായിരുന്നു റൊണാൾഡോയ്ക്ക് പരിക്കേറ്റത്. മത്സരത്തിനിടെ വലതു കാലിന്റെ മസിലിൽ വേദന അനുഭവപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടൻ തന്നെ സബ്സ്റ്റിട്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ താരത്തെ സബ്സ്റ്റുട്യൂട്ട് ചെയ്യുകയും ചെയ്തു.
ഹാംസ്ട്രിംഗ് ഇഞ്ച്വറി ആണെന്നാണ് ടീം അറിയിച്ചത്. . ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരിന്റെ ആദ്യ പാദം റൊണാൾഡോയ്ക്ക് നഷ്ടമായേക്കും എന്നാണ് അലെഗ്രി പറഞ്ഞത്. ഏപ്രിൽ 10നാണ് യുവന്റസ് അയാക്സ് മത്സരം. റൊണാൾഡോ ഇല്ലായെങ്കിൽ അത് യുവന്റസിന് വലിയ തിരിച്ചടിയാകും. നേരത്തെ റൊണാൾഡോ ആയിരുന്നു പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിഫെ ഹാട്രിക്കുമായി യുവന്റസിനെ രക്ഷിച്ചത്.