“എനിക്ക് 5 കിരീടമുണ്ട്, നിങ്ങൾക്കോ” അത്ലറ്റിക്കോ മാഡ്രിഡിനെ പരിഹസിച്ച് റൊണാൾഡോ

- Advertisement -

ഇന്നലത്തെ മാഡ്രിഡിലെ രാത്രി റൊണാൾഡോ അധികം ഓർക്കാൻ ഇഷ്ടപ്പെടുന്നത് ആകില്ല. അത്ലറ്റിക്കോ മാഡ്രിഡിന്റെ കയ്യിൽ നിന്ന് അത്ര വലിയ പരാജയമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ യുവന്റസ് ഇന്നലെ ഏറ്റുവാങ്ങിയത്. അത് മാത്രമല്ല അത്ലറ്റിക്കോ മാഡ്രിഡിന്റെ വൈരികളായ റയൽ മാഡ്രിഡിന്റെ മുൻ കളിക്കാരൻ ആയിരുന്നു റൊണാൾഡോ എന്നതു കൊണ്ട് തന്നെ റൊണാൾഡോയുടെ ഒരോ ടച്ചും കൂവി കൊണ്ടും വിസിൽ അടിച്ചും കൊണ്ടാണ് ഗ്യാലറി ഏറ്റെടുത്തത്.

ഇതിൽ പ്രകോപിതനായ ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സര ശേഷം മാധ്യമങ്ങളുടെ മുന്നിൽ വെച്ച് അത്ലറ്റിക്കോ മാഡ്രിഡിനെ പരിഹസിച്ചു. തനിക്ക് അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുണ്ട് എന്ന് പറഞ്ഞ റൊണാൾഡോ അത്ലറ്റിക്കോ മാഡ്രിഡിന് പൂജ്യം കിരീടങ്ങളാണ് ഉള്ളത് എന്നും ഓർമ്മിപ്പിച്ചു. മത്സര സമയത്ത് യുവന്റസ് ആരാധകരോട് കൈ കൊണ്ടും റൊണാൾഡോ അഞ്ച് കിരീടങ്ങൾ എന്ന കാര്യം ഓർമ്മിപ്പിച്ചിരുന്നു.

ഇന്നലെ രണ്ട് ഗോളിന് പരാജയപ്പെട്ട യുവന്റസിന് ചാമ്പ്യൻസ് ലീഗ് സ്വപ്നത്തിൽ എത്തണമെങ്കിൽ ഇനി സ്വന്തം ഗ്രൗണ്ടിൽ അത്ഭുതങ്ങൾ കാണിക്കേണ്ടി വരും.

Advertisement