പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കിന് ശേഷം ആദ്യമായി ട്രെയിൻ ചെയ്തു. ഇന്ന് യുവന്റസിന്റെ ഫസ്റ്റ് ടീമിനൊപ്പം ക്രിസ്റ്റ്യാനോ പരിശീലനം നടത്തി. ഇതോടെ ചാമ്പ്യൻസ് ലീഗിൽ അയാക്സിനെതിരായ മത്സരത്തിൽ റൊണാൾഡോ കളിക്കും എന്ന് ഉറപ്പായി. ഇന്നലെ മിലാനെതിരെ റൊണാൾഡോ കളിച്ചിരുന്നില്ല. പോർച്ചുഗലിനു വേണ്ടി കളിക്കുമ്പോൾ ആയിരുന്നു റൊണാൾഡോയ്ക്ക് പരിക്കേറ്റത്. അവസാന രണ്ടാഴ്ച ആയി അദ്ദേഹം വിശ്രമത്തിൽ ആയിരുന്നു.
ഏപ്രിൽ 10നാണ് യുവന്റസ് അയാക്സുമായുള്ള യുവന്റസിന്റെ മത്സരം. നേരത്തെ റൊണാൾഡോ ആയിരുന്നു ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ യുവന്റസിന്റെ ഹീറോ. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ രണ്ടാം പാദത്തിൽ ഹാട്രിക്കുമായി യുവന്റസിനെ റൊണാൾഡോ രക്ഷിച്ചിരുന്നു. റൊണാൾഡോ കളിക്കും എങ്കിലും ഇന്നലെ മിലാനെതിരെ പരിക്കേറ്റ എമിരെ ചാൻ യുവന്റസ് നിരയിൽ ഉണ്ടാവില്ല.