ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബായ റോമയെ അട്ടിമറിച്ച് ചെക്ക് ക്ലബ്ബ് വിക്ടോറിയ പ്ലാസൻ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിക്ടോറിയ റോമയെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ ഒളിംപിക് സ്റ്റേഡിയത്തിൽ അഞ്ചു ഗോളുകൾക്ക് തകർന്ന വിക്ടോറിയയെ അല്ല ഇന്ന് കണ്ടത്. ഈ വിജയത്തോടു കൂടി യൂറോപ്പ ലീഗ് ഉറപ്പിച്ചിരിക്കുകയാണ് വിക്ടോറിയ.
രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. അറുപത്തിരണ്ടാം കോവാരിക്കിലൂടെ വിക്ടോറിയയാണ് ആദ്യ ഗോൾ നേടിയത്. ആറ് മിനുട്ടിനു ശേഷം സെൻഗിസ് അണ്ടറിലൂടെ റോമാ സമനില നേടി. ഏറെ വൈകാതെ തോമസ് ചൊറി വിക്ടോറിയ പ്ലാസന്റ വിജയ ഗോൾ നേടി. അവസാന നിമിഷം സമനില നേടാമെന്ന റോമയുടെ പ്രതീക്ഷകൾക്ക് ഇഞ്ചുറി ടൈമിലെ പെല്ലെഗ്രിനിയുടെ ചുവപ്പ് കാർഡ് തിരിച്ചടിയായി.