യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന താരങ്ങൾ ആയി റയൽ മാഡ്രിഡ് താരങ്ങൾ ആയ ലൂക മോഡ്രിച്, ടോണി ക്രൂസ്, ഡാനി കാർവഹലാൽ, നാച്ചോ ഫെർണാണ്ടസ് എന്നിവർ. യൂറോപ്യൻ കിരീടങ്ങളിൽ 6 യൂറോപ്യൻ കിരീടങ്ങൾ ഉള്ള റയൽ മാഡ്രിഡ് ഇതിഹാസം പാകോ ജെന്റോയുടെ റെക്കോർഡിന് ഒപ്പം ഇവർ എത്തി. അതേസമയം ചാമ്പ്യൻസ് ലീഗ് യുഗത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരങ്ങൾ ആയും നാലു താരങ്ങളും മാറി.
ലൂക്ക മോഡ്രിച്, ഡാനി കാർവഹലാൽ, നാച്ചോ എന്നിവർ റയലിന് ഒപ്പമാണ് 6 കിരീടങ്ങളിലും ഭാഗം ആയത്. അതേസമയം ടോണി ക്രൂസ് 5 തവണ റയലിന് ഒപ്പവും ഒരു തവണ ബയേൺ മ്യൂണിക്കിനു ഒപ്പവും ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തി. റയലിന്റെ ചരിത്ര യുഗത്തിൽ മധ്യനിരയിൽ പ്രധാന പങ്ക് വഹിച്ച ക്രൂസ്-മോഡ്രിച് സഖ്യത്തിന്റെ റയലിനായുള്ള അവസാന മത്സരം ആയിരുന്നു ഇത്. മത്സരത്തോടെ ക്രൂസ് ക്ലബ് ഫുട്‌ബോളിനോട് വിട പറഞ്ഞു. അതേസമയം കഴിഞ്ഞ 4 ചാമ്പ്യൻസ് ലീഗ് ഫൈനലിലും ബെഞ്ചിൽ ഇരുന്ന നാച്ചോക്ക് വിയർത്തു നേടിയ ഈ ഫൈനൽ ജയം ഇരട്ടി മധുരം ആണ്. അതേസമയം ഫൈനലിൽ ഗോൾ നേടിയ കാർവഹലാലും എന്നത്തേയും പോലെ തന്റെ ഭാഗം ഭംഗിയാക്കി.