യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്-സ്റ്റേജ് പോരാട്ടത്തിൽ റയൽ മാഡ്രിഡിനെതിരെ എസി മിലാൻ 3-1 ന് തകർപ്പൻ ജയം ഉറപ്പിച്ചു. സമീപ കാലത്തെ റയൽ മാഡ്രിഡിന്റെ മോശം ഫോമിന്റെ തുടർച്ചയാണ് ഇന്നും കാണാൻ ആയത്. റയൽ മാഡ്രിഡ് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബെർണബ്യൂവിൽ തോൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അവർ ബാഴ്സലോണയോടും തോറ്റിരുന്നു.
12-ാം മിനിറ്റിൽ മിലാൻ്റെ മാലിക് തിയാവ് ആണ് സ്‌കോറിംഗ് തുറന്നത്. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഒരു കോർണറിൽ നിന്നായിരുന്നു തിയാവിന്റെ ഗോൾ.
23-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മാഡ്രിഡിന് സമനില നേടാനായി. സ്കോർ 1-1 ലേക്ക് എത്തിച്ചു. എന്നിരുന്നാലും, 39-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ ഗോളിൽ മിലാൻ ഹാഫ്ടൈമിന് മുമ്പ് നിയന്ത്രണം വീണ്ടെടുത്തും
73-ാം മിനിറ്റിൽ ടിജാനി റെയ്ൻഡേഴ്‌സിൻ്റെ ഗോളിൽ മിലാൻ മാഡ്രിഡിൽ നിന്ന് കളി അകറ്റി. സ്കോർ 3-1. റയൽ മാഡ്രിഡ് ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ കളിച്ച 4 മത്സരങ്ങളിൽ 2ഉം പരാജയപ്പെട്ടു നിൽക്കുകയാണ്.