ചാമ്പ്യൻസ് ലീഗിൽ മൂന്നാം മത്സരവും വിജയിച്ച് റയൽ മാഡ്രിഡ്

Newsroom

യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് തുടർച്ചയായ മൂന്നാം വിജയം. ഇന്ന് പോർച്ചുഗീസ് ക്ലബായ സ്പോർടിംഗ് ബ്രാഗയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്.

റയൽ 23 10 25 01 47 58 918

മത്സരത്തിന്റെ ആദ്യ പകുതിയിൽ 16ആം മിനുട്ടിലേക്ക് ലീഡ് എടുക്കാൻ റയൽ മാഡ്രിഡിനായി. ബ്രസീലിയ കൂട്ടുകെട്ടിലായിരുന്നു ആ ഗോൾ പിറന്നത്. വിനീഷ്യസ് ജൂനിയർ ഒരുക്കിയ അവസരം റോഡ്രിഗോ ഫിനിഷ് ചെയ്യുകയായിരുന്നു‌. ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയൽ മാഡ്രിഡ് ലീഡ് ഇരട്ടിയക്കി. രണ്ടാം ഗോളും ഒരുക്കിയതും വിനീഷ്യസ് ജൂനിയർ ആയിരുന്നു.

63ആം മിനുട്ടിൽ അല്വാരോ ഡ്യാലോയിലൂടെ ഒരു ഗോൾ ബ്രാഗ മടക്കി‌. പക്ഷെ വിജയം ഉറപ്പിക്കാൻ റയലിനായി. ഈ വിജയത്തോടെ റയൽ മാഡ്രിഡിന് മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. സ്പോർടിങ് ബ്രാഗ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.