Picsart 23 05 08 15 04 04 992

“എന്തിന് റയൽ മാഡ്രിഡിനെ ഭയക്കണം?” വലിയ താരങ്ങൾ ഉള്ളത് കൊണ്ടാണ് അവർ ജയിക്കുന്നത്, അല്ലാതെ റയൽ മാഡ്രിഡ് ആയത് കൊണ്ടല്ല എന്ന് ബെർണാഡോ സിൽവ

നാളെ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ ഞങ്ങൾ റയൽ മാഡ്രിഡിനെ ഭയക്കുന്നില്ല എന്നും അവരെ തോൽപ്പിക്കാൻ ആകും എന്നും സിറ്റി താരം ബെർണാഡോ സിൽവ മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

“ഞങ്ങൾക്ക് റയൽ മാഡ്രിഡിനോട് വളരെയധികം ബഹുമാനമുണ്ട്, പക്ഷേ ഭയമില്ല. ഞങ്ങൾ എന്തിന് അവരെ ഭയപ്പെടണം? കഴിഞ്ഞ വർഷം വിഷമകരമായ സാഹചര്യങ്ങളിൽ ആണ് ഞങ്ങൾ തോറ്റത്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് റയൽ മാഡ്രിഡിനെ തോൽപ്പിക്കുക എന്ന ലക്ഷ്യം ഉണ്ട്.” ബെർണാഡോ പറഞ്ഞു.

“റയൽ മാഡ്രിഡ് എന്ന ബാഡ്ജ് കൊണ്ടല്ല അവർ വിജയിക്കുന്നത്. റയൽ മാഡ്രിഡിന് ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, വിനീഷ്യസ് അല്ലെങ്കിൽ കരീം ബെൻസെമ ഇവരൊന്നും ഇല്ലെങ്കിൽ അവർ ഒന്നും നേടില്ല, കാരണം റയൽ മാഡ്രിഡിന്റെ കുപ്പായം മാത്രം ചെന്ന് കളി ജയിക്കില്ല” – ബെർണാഡോ പറഞ്ഞു.

Exit mobile version