Picsart 23 05 08 12 34 33 216

റയലിന്റെ സെബയോസ് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഉണ്ടാകില്ല

നിർണായക മത്സരങ്ങൾക്ക് മുമ്പ് റയൽ മാഡ്രിഡിന് തിർച്ചടി. മാഞ്ചസ്റ്റർ സിറ്റിക്കും ഗെറ്റാഫെയ്‌ക്കുമെതിരായ വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് മിഡ്‌ഫീൽഡർ ഡാനി സെബയോസ് പുറത്തായതായി റയൽ മാഡ്രിഡ് അറിയിച്ചു. സ്പാനിഷ് ഇന്റർനാഷണൽ താരത്തിന് പരിക്കേറ്റതിനാൽ നാളെ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ കളിക്കാനാകില്ല.

യു‌സി‌എൽ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്‌. കുറഞ്ഞത് ഒരാഴ്ചയെങ്കിലും താരം പുറത്തിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ സീസണിൽ സബ്ബായി വന്ന് ക്ലബിന് മികച്ച സംഭാവനകൾ നൽകാൻ സെബയോസിന് ആയിട്ടുണ്ട്. 8 അസിസ്റ്റുകൾ തടം ഈ സീസണിൽ സ്വന്തം പേരിൽ കുറിച്ചു.

Exit mobile version