റയൽ മാഡ്രിഡിന്റെ നല്ല കാലം തിരിച്ചെത്തി എന്ന് പറയാം. തുടർച്ചയായ മൂന്നാം ജയം ഇന്ന് റയൽ സ്വന്തമാക്കി. ഇന്ന് ചാമ്പ്യൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക് ടീമായ വിക്ടോറിയ പെസനെ നേരിട്ട റയൽ മാഡ്രിഡ് അഞ്ചു ഗോളുകളാണ് ഇൻ അടിച്ചു കൂട്ടിയത്. തീർത്തും ചാമ്പ്യന്മാരുടെ പ്രകടനം കണ്ട മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം തന്നെയാണ് റയൽ മാഡ്രിഡ് നടത്തിയത്.
ആദ്യ പകുതിയിൽ തന്നെ റയൽ മാഡ്രിഡ് നാലു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ബെൻസീമയുടെ ഇരട്ട ഗോളുകളും ആദ്യ പകുതിയിൽ പിറന്നു. ഇന്നത്തെ ഗോളുകളോടെ ബെൻസീമ റയലിനായി 200 ഗോളുകൾ നേടുക എന്ന നേട്ടത്തിലും എത്തി. ബെയ്ല്, കസമേറൊ, ക്രൂസ് എന്നിവരാണ് റയലിന്റെ മറ്റു ഗോളുകൾ നേടിയത്. ക്രൂസ് നേടിയ ഗോൾ ഒരുക്കിയത് ബ്രസീലിയൻ യുവതാരമായ വിനീഷ്യസ് ജൂനിയറായിരുന്നു. താരത്തെ ആദ്യ ചാമ്പ്യൻസ് ലീഗ് അസിസ്റ്റാണിത്.
ജയത്തോടെ ഒമ്പതു പോയന്റുമായി റയൽ മാഡ്രിഡ് ഗ്രൂപ്പിൽ ഒന്നാമത് എത്തി.