ഇന്ന് വെർണബയു സ്റ്റേഡിയത്തിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ ഒന്നാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡ് ചെൽസിയെ 2-0ന് തോൽപിച്ചു. മത്സരത്തിൽ റയൽ മാഡ്രിഡിൽ നിന്ന് ശക്തമായ തുടക്കം തന്നെ നേടി. 21-ാം മിനിറ്റിൽ കരിം ബെൻസെമ ആദ്യ ഗോൾ നേടി സ്പാനിഷ് വമ്പന്മാരെ മുന്നിലെത്തിച്ചു. കാർവഹാൽ ഉയർത്തി നൽകിയ പന്ത് വിനീഷ്യസിലൂടെ ബെൻസീമയിൽ എത്തുകയും ബെൻസീമ അനായാസം പന്ത് വലയിൽ ആക്കുകയുമായിരുന്നു.
രണ്ടാം പകുതിയിൽ ഒരു തിരിച്ചുവരവിന് ചെൽസി ശ്രമിച്ചു, എന്നാൽ 59-ാം മിനിറ്റിൽ ബെൻ ചിൽവെൽ ചുവപ്പ് കണ്ട് പുറത്തായതോടെ അവരുടെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടു. സാഹചര്യം മുതലെടുത്ത റയൽ മാഡ്രിഡ്, 74-ാം മിനിറ്റിൽ മാർക്കോ അസെൻസിയോയിലൂടെ രണ്ടാം ഗോൾ നേടി ആതിഥേയ ടീമിന്റെ വിജയം ഉറപ്പിച്ചു.
ഈ ഫലത്തോടെ, സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിലേക്ക് കടക്കും മുമൊ തന്നെ റയൽ മാഡ്രിഡ് അവരുടെ സെമി പ്രതീക്ഷകൾ ശക്തമാക്കി.