അൽവാരസ് ഹീറോ, ചാമ്പ്യൻസ് ലീഗിൽ വിജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

Newsroom

യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഇന്ന് ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ലെപ്സിഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് സിറ്റി തോല്പ്പിച്ചത്‌. ഫോഡനും ഹൂലിയൻ ആൽവരസും ആണ് സിറ്റിക്ക് ആയി ഗോളുകൾ നേടിയത്‌.

മാഞ്ചസ്റ്റർ t 23 10 05 02 11 03 310
ഇന്ന് ജർമ്മനിയിൽ മികച്ച രീതിയിൽ തുട‌ങ്ങിയ മാഞ്ചസ്റ്റർ സിറ്റി 25ആം മിനുട്ടിൽ മുന്നിൽ എത്തി. യുവ ഇംഗ്ലീഷ് താരം ഫിൽ ഫോഡിന്റെ ഗോളാണ് സിറ്റിയെ മുന്നിൽ എത്തിയത്‌. ആദ്യ പകുതിയിൽ നിരവധി അവസരങൾ സൃഷ്ടിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് പക്ഷെ ലീഡ് വർധിപ്പിക്കാൻ ആയില്ല‌. ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിച്ചു‌.

രണ്ടാം പകുതിയിൽ ജർമ്മൻ ക്ലബ് കളി തിരിച്ചു പിടിച്ചു‌‌. 48ആം മിനുട്ടിൽ ഒപെന്ദയിലൂടെ ലെപ്സിഗിന് സമനില നൽകി‌. സ്കോർ 1-1. അവസാനം 84 ആം മിനുട്ടിൽ അർജന്റീനിയൻ യുവതാരം ഹൂലിയൻ ആൽവാരസ് സിറ്റിക്ക് ആയി ഗോൾ നേടി‌. സ്കോർ 2-1. പിന്നാലെ ഡാകുവിലൂയെയും മാഞ്ചസ്റ്റർ സിറ്റി ഗോൾ നേടി കളി 3-1 എന്ന നിലയിലേക്ക്.

ഗ്രൂപ്പിൽ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയിന്റുമായി സിറ്റി ഒന്നാമത് നിൽക്കുന്നു. ലെപ്സിഗിന് 3 പോയിന്റ് ആണുള്ളത്.