ലെപ്സിഗിനെ മറികടന്ന് ലിയോൺ, ഗ്രൂപ്പിൽ നിർണായക ജയം

ജർമ്മൻ ക്ലബ്ബ്ലെയ്പ്സിഗിനെ മറികടന്ന് ഫ്രഞ്ച് ക്ലബ്ബ് ലിയോണിന് ചാമ്പ്യൻസ് ലീഗിൽ ആദ്യ ജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ജയം കുറിച്ചത്. ജയത്തോടെ ഗ്രൂപ്പിൽ സെനിതിന് പിറകിലായി രണ്ടാം സ്ഥാനത്തെത്താൻ ലിയോണിനായി.

ഇരു പകുതികളിലുമായി നേടിയ ഓരോ ഗോളുകളാണ് ലിയോണിന് ജയം നൽകിയത്. ആദ്യ പകുതിയിൽ സൂപ്പർ താരം മെംഫിസ് നേടിയ ഗോളാണ് ലിയോണിന് ലീഡ് സമ്മാനിച്ചത്. കളിയുടെ പതിനൊന്നാം മിനുട്ടിലാണ് താരത്തിന്റെ ഗോൾ പിറന്നത്. പിന്നീട് ഡിഫൻഡർ കോനാട്ടെ പരിക്കേറ്റ് പുറത്തായതും ലെയ്പ്സിഗിന് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ ജർമ്മൻ ക്ലബ്ബ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫ്രഞ്ച് ക്ലബ്ബിന്റെ പ്രതിരോധം മറികടക്കാൻ അവർക്കായില്ല. 65 ആം മിനുട്ടിൽ മെംഫിസിന്റെ സ്ട്രൈക്കിങ് പങ്കാളി ടെറിയർ കൂടി ഗോൾ നേടിയതോടെ ലിയോണിന്റെ ജയം ഉറപ്പായി. 3 പോയിന്റ് ഉള്ള ലെയ്പ്സിഗ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.

Previous articleസാൽസ്ബർഗിന്റെ തിരിച്ചുവരവിനെയും മറികടന്ന് ലിവർപൂൾ വിജയം
Next articleമെസ്സി തിരികെയെത്തി,സുവാരസിന് ഇരട്ട ഗോൾ!! ഇന്ററിനെതിരെ ബാഴ്സലോണയുടെ വൻ തിരിച്ചുവരവ്