യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിന്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിന് മുന്നിൽ വലിയ കടമ്പയാണ് ഉള്ളത്. ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ 2-1ന്റെ പരാജയം സിദാനും ടീമും ഏറ്റു വാങ്ങിയിരുന്നു. ആ പരാജയം മറികടന്ന് ക്വാർട്ടറിൽ എത്തുക റയലിന് എളുപ്പമല്ല. രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിന്റെ ക്യാപ്റ്റൻ റാമോസ് രണ്ടാം പാദത്തിൽ ഉണ്ടാകില്ല. ആദ്യ പാദത്തിൽ കളിയുടെ അവസാനം റാമോസ് ചുവപ്പ് കാർഡ് വാങ്ങിയിരുന്നു.
കളിക്കാൻ ആകില്ല എങ്കിലും റാമോസ് മാഞ്ചെസ്റ്ററിൽ ടീമിനൊപ്പം ഉണ്ടാകും. ടീമിന് പ്രചോദനം നൽകാൻ വേണ്ടി മാഞ്ചസ്റ്ററിലേക്ക് യാത്ര തിരിക്കാൻ ആണ് റാമോസ് തീരുമാനിച്ചിരിക്കുന്നത്. ലാലിഗ കിരീടം ഉയർത്തിയ ആത്മവിശ്വാസത്തിലാണ് സിദാൻ സിറ്റിയെ നേരിടാൻ എത്തുന്നത്. 2 എവേ ഗോൾ കൂടെ മറികടക്കേണ്ടതുണ്ട് എന്നത് കൊണ്ട് തന്നെ ചുരുങ്ങിയത് രണ്ട് ഗോളുകൾ എങ്കിലും അടിച്ചാലെ സിദാന്റെ ടീമിന് പ്രതീക്ഷയുള്ളൂ. ഓഗസ്റ്റ് ഏഴിനാണ് സിറ്റി റയൽ മാഡ്രിഡ് പോരാട്ടം നടക്കുന്നത്.