“മിഡ്ഫീഡിലെ പ്രസിങ് ആണ് പി എസ് ജിക്ക് എതിരെ പ്രശ്നമായത്”

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ പി എസ് ജിയുടെ മിഡ്ഫീൽഡിലെ പ്രസിംഗിന് മുന്നിലാണ് റയൽ മാഡ്രിഡ് പരാജയപ്പെട്ടത് എന്ന് ആഞ്ചലോട്ടി പറഞ്ഞു. ഇന്നലെ പാരീസിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു പി എസ് ജി റയലിനെ തോൽപ്പിച്ചത്.

“ചില സമയങ്ങളിൽ ഞങ്ങൾ വളരെ പിറകിൽ ഇരുന്നു, വേണ്ടത്ര ആക്രമണ മനോഭാവം കാണിച്ചില്ല എങ്കിലും ഞങ്ങൾ പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു”ആൻചലോട്ടി മത്സര ശേഷം പറഞ്ഞു.

“ഞങ്ങളുടെ മധ്യനിരയിൽ അവരുടെ പ്രസിംഗ് ആണ് പ്രശ്നമായത്. സാധാരണയായി പ്രസിങ് അത് ഞങ്ങളെ വളരെയധികം ശല്യപ്പെടുത്താറില്ല പക്ഷെ പി എസ് ജിക്ക് എതിരെ അത് പ്രശ്നമായി.” ആഞ്ചലോട്ടി പറഞ്ഞു.

“ഇതൊരു മികച്ച പ്രകടനമായിരുന്നില്ല, അവർ വിജയം അർഹിച്ചിരുന്നു, ഞങ്ങൾ അധികം അവസരങ് സൃഷ്ടിച്ചില്ല, പക്ഷേ രണ്ടാം പാദം വ്യത്യസ്തമായ മത്സരമായിരിക്കും.” ആഞ്ചലോട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു.