ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് പിഎസ്ജിയോട് ഏറ്റു മുട്ടുമ്പോൾ റയലിന്റെ തട്ടകത്തിലേക്ക് എത്തുന്നത് നാലായിരത്തോളം വരുന്ന പിഎസ്ജി ആരാധകർ ആയിരിക്കും. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണാബ്യൂവിൽ കാത്തിരിക്കുന്നത് നാലായിരം എവേ സ്റ്റാൻഡ് ടിക്കറ്റുകളാണ്.
സ്പാനിഷ് വംശജരും ഫ്രാൻസിൽ നിന്നും പോകുന്ന സപ്പോർട്ടേഴ്‌സും അടക്കം ഉള്ള ഇരിപ്പിടം ആണിത്. നെയ്‍മറും എംബാപ്പായും കവാനിയും അടങ്ങുന്ന ആക്രമണ ത്രയം നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാർക്കെതിരെ ഇറങ്ങുമ്പോൾ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് തീ പാറുന്നൊരു മത്സരത്തിനായാണ്.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ഗോളടിച്ച് റെക്കോർഡിട്ടാണ് പിഎസ്ജി മാഡ്രിഡിലേക്ക് വരുന്നത്. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാണെങ്കിലും ലാലിഗയിൽ റയലിന്റെ കാര്യം പരുങ്ങലിലാണ്. എന്നാൽ റയൽ സോസിഡാഡുമായുള്ള മത്സരത്തിൽ ഹാട്രിക്ക് നേടി ക്രിസ്റ്റിയാനോയും ആകെ അഞ്ചുഗോളടിച്ച് റയലിന്റെ അക്രമണനിരയും വീണ്ടും ഉയർത്തെഴുന്നേറ്റിട്ടുണ്ട്.
9 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ചാമ്പ്യൻസ് ലീഗിലെ നിലവിലെ ടോപ്പ് സ്‌കോറർ. പിഎസ്ജിയുടെ കവാനിയും നെയ്മറും ആറ് ഗോളുകളുമായി തൊട്ടു പിന്നാലെയുണ്ട്. യൂറോപ്പിലെ വമ്പന്മാർ തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിനായി നമുക്ക് കാത്തിരിക്കാം
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial