പി എസ് ജി പപ്പടം!! ന്യൂകാസിലിന് ചാമ്പ്യൻസ് ലീഗിൽ സ്വപ്ന രാത്രി!!

Newsroom

Updated on:

യുവഫ ചാമ്പ്യൻസ് ലീഗിൽ ന്യൂകാസിൽ യുണൈറ്റഡ് പി എസ് ജിയെ ഞെട്ടിച്ചു. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് ചാമ്പ്യന്മാരെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിക്കാൻ ന്യൂകാസിൽ യുണൈറ്റഡിനായി. 2 ദശകത്തിനു ശേഷം ചാമ്പ്യൻസ് ലീഗിൽ തിരികെയെത്തിയ ന്യൂകാസിലിന് ഇത് അവരുടെ പുതുയുഗത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് വിജയയമാണ്. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ന്യൂകാസിൽ എസി മിലാനെ സമനിലയിൽ തളച്ചിരുന്നു.

പി എസ് ജി 23 10 05 01 49 01 316

ഇന്ന് ആദ്യ പകുതിയിൽ തന്നെ ന്യൂകാസിൽ യുണൈറ്റഡ് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും പി എസ് ജിക്ക് ആയില്ല. മത്സരത്തിന്റെ 17ആം മിനുട്ടിൽ ആൽമിറോണിലൂടെ ആയിരുഞു ന്യൂകാസിലിന്റെ ആദ്യ ഗോൾ. ആ ഗോൾ വീണീട്ടും എഡി ഹോയുടെ ടീം വിശ്രമിക്കാൻ നിന്നില്ല‌. തുടർച്ചയായി ആക്രമിച്ച ന്യൂകാസിൽ 39 മിനുട്ടിൽ ഡാൻ ബേർണിന്റെ ഒരു നല്ല ഹെഡറിലൂടെ ലീഡ് ഇരട്ടിയാക്കി.

Picsart 23 10 05 01 48 22 053

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ന്യൂകാസിൽ മൂന്നാം ഗോൾ നേടി. 50ആം മിനുട്ടിൽ ലോംഗ് സ്റ്റഫ് ആണ് ഡൊണ്ണരുമ്മയെ കീഴ്പ്പെടുത്തി ഗോൾ കണ്ടെത്തിയത്‌. സ്കോർ 3-0‌. 55ആം മിനുട്ടിൽ ലൂയിസ് ഹെർണാണ്ടസിലൂടെ പി എസ് ജി ഒരു ഗോൾ മടക്കി‌. സ്കോർ 3-1. എങ്കിലും പി എസ് ജിയുടെ ആക്രമണം അതിൽ ഒതുങ്ങി.

മത്സരം ഇഞ്ച്വറി ടൈമിൽ ഇരിക്കെ ഫാബിയൻ ഷാറിന്റെ സ്ട്രൈക്ക് കൂടെ ഗോൾ ആയതോടെ പി എസ് ജിയുടെ പരാജയം പൂർത്തിയായി. ഈ വിജയത്തോടെ ന്യൂകാസിലിന് ഗ്രൂപ്പിൽ 4 പോയിന്റായി‌. പി എസ് ജിക്ക് 2 മത്സരങ്ങളിൽ നിന്ന് 3 പോയിന്റാണുള്ളത്‌.