യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വലിയ ഒരു മത്സരമാണ് നടക്കുന്നത്. പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ പി എസ് ജിയും ബയേണും നേർക്കുനേർ വരുന്നു. മ്യൂണിച്ചിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പി എസ് ജിക്ക് വിജയിച്ചേ പറ്റൂ. പാരീസിൽ വെച്ച് നടന്ന ആദ്യ പാദ മത്സരത്തിൽ ബയേൺ ഏക ഗോളിന് വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് പി എസ് ജിക്ക് വിജയത്തിൽ കുറഞ്ഞത് ഒന്നും മതിയാകില്ല. ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്ക് വഴി തത്സമയം കാണാം.
ഇരു ടീമുകളും തുടർ വിജയങ്ങളുമായാണ് ഈ മത്സരത്തിലേക്ക് പോകുന്നത്. പി എസ് ജിക്ക് ഒപ്പം ഇന്ന് നെയ്മർ ഉണ്ടാകില്ല. പരിക്ക് കാരണം നെയ്മർ പുറത്താണ്. ഇന്ന് പി എസ് ജിയുടെ പ്രതീക്ഷകൾ മെസ്സിയിലും എംബപ്പെയിലും ആയിരിക്കും. കഴിഞ്ഞ മത്സരത്തിൽ നേടിയ ഗോളോടെ എംബപ്പെ പി എസ് ജിയുടെ എക്കാലത്തെയും ടോപ് സ്കോറർ ആയിരുന്നു.
സമ്മർദ്ദം ഏറെ ഉള്ളതിനാൽ ചാമ്പ്യൻസ് ലീഗ്ഫിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായാൽ പി എസ് ജിയുടെ പരിശീലകന്റെ ജോലി പോകാൻ സാധ്യതയുണ്ട്. അവസാന ആറു സീസണുകളിൽ നാലു തവണയും ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിൽ പി എസ് ജി പുറത്തായിരുന്നു.